മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഗ്രഹനില അനുകൂലമായി നിൽക്കുന്നവർക്ക് പ്രണയത്തിൽ വിജയവും വാഹന ഭാഗ്യവും കൈവരും. പുതിയ നവീന ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനും കർമ്മരംഗത്ത് മികച്ച തൊഴിൽ വിജയം നേടിയെടുക്കാനും സാധ്യത കാണുന്നു.
ഗ്രഹനില അനുകൂലമായി നിൽക്കുന്നവർക്ക് പ്രണയത്തിൽ വിജയവും വാഹന ഭാഗ്യവും കൈവരും. പുതിയ നവീന ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനും കർമ്മരംഗത്ത് മികച്ച തൊഴിൽ വിജയം നേടിയെടുക്കാനും സാധ്യത കാണുന്നു.
ശത്രുക്കളുടെ നീക്കങ്ങൾ പരാജയപ്പെടുകയും ഔദ്യോഗിക രംഗത്ത് വലിയ തൊഴിൽ വിജയവും ഉയർന്ന സ്ഥാനലബ്ധിയും കൈവരുകയും ചെയ്യും. സമൂഹത്തിൽ മാന്യത ലഭിക്കും; മുൻകാല രോഗങ്ങൾ മാറി ആരോഗ്യം വർദ്ധിക്കാൻ അനുകൂല സാഹചര്യമുണ്ട്..
സാമ്പത്തിക ഇടപാടുകളിൽ വഞ്ചിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കരുത്. നിയമപരമായ തർക്കങ്ങളിൽ തിരിച്ചടികൾ, ശാരീരിക അസ്വസ്ഥതകൾ, തൊഴിൽ ക്ലേശങ്ങൾ എന്നിവ നേരിടേണ്ടി വരാം. വരുമാനത്തിൽ കുറവുണ്ടാകാൻ ഇടയുള്ളതിനാൽ കൃത്യമായ ആസൂത്രണം ആവശ്യമാണ്.
കാർഷിക മേഖലയിലോ വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സിലോ ഉള്ളവർക്ക് പക്ഷിമൃഗാദികൾ മൂലം ചെറിയ നഷ്ടങ്ങൾ വരാൻ സാധ്യതയുണ്ട്. പണമിടപാടുകളിൽ കബളിപ്പിക്കപ്പെടാതെ ജാഗ്രത പുലർത്തുക. നേത്രസംബന്ധമായ രോഗങ്ങൾ വരാതെ നോക്കണം.
കുടുംബത്തിൽ വലിയ അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകും. ബന്ധുജനങ്ങളുമായി ദീർഘനാളായി അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളവർക്ക് അതെല്ലാം മാറി രമ്യതയിലും സ്വരുമയിലും കഴിയാനുള്ള സാഹചര്യമൊരുങ്ങും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ വിജയകരമായി നടപ്പിലാകും.
ഈശ്വരാധീനം വർദ്ധിക്കുന്നതിനാൽ പറയുന്ന വാക്കുകൾക്ക് അർത്ഥവത്തായ ഫലപ്രാപ്തി ഉണ്ടാകും. ഔദ്യോഗിക രംഗത്ത് ഉന്നത വ്യക്തികളിൽ നിന്നോ സർക്കാരിൽ നിന്നോ അനുകൂലമായ തീരുമാനങ്ങളും വലിയ ഗുണാനുഭവങ്ങളും ലഭിക്കും.
വിദേശയാത്രയ്ക്കോ വിദേശത്തു ജോലി ലഭിക്കാനോ ഉള്ള ശ്രമങ്ങൾ വിജയത്തിലെത്തും. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കാനും ധനഭാഗ്യം വന്നുചേരാനും യോഗമുണ്ട്. മുൻകാല രോഗങ്ങൾ മാറി ശാരീരിക ആരോഗ്യവും ഉന്മേഷവും വീണ്ടെടുക്കാൻ സാധിക്കും.
എല്ലാ കാര്യങ്ങളിലും ചെറിയ അലസതയും മടിയും വന്നുചേരാൻ സാധ്യതയുള്ളതിനാൽ പ്രവർത്തനങ്ങളിൽ സജീവമാകാൻ ശ്രദ്ധിക്കുക. ധനം, കുടുംബജീവിതം, ദാമ്പത്യം എന്നീ വിഷയങ്ങളിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെട്ടേക്കാം; ക്ഷമയോടെ നീങ്ങുക..
തൊഴിൽ സംബന്ധമായി വലിയ പുരോഗതി ദൃശ്യമാകും. സർക്കാർ മേഖലയിൽ നിന്നും അർഹമായ ഗുണാനുഭവങ്ങൾ ഉണ്ടാകും. മുൻപ് ചെറിയ പിണക്കങ്ങളിലായിരുന്ന ഭാര്യയും ഭർത്താവും വീണ്ടും ഒന്നിക്കാനും ഒത്തുതീർപ്പ് ചർച്ചകൾ നടത്താനും അനുകൂലമായ തീരുമാനമുണ്ടാകും.
കുടുംബാംഗങ്ങളോടൊപ്പം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും ഭവനത്തിൽ മംഗള കർമ്മങ്ങൾ നടത്താനും അവസരം ലഭിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ജോലി ലഭിക്കാനും വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലമാകാനും സാധ്യതയുണ്ട്.
വാതരോഗം പോലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർ ആരോഗ്യകാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കുക. ദാമ്പത്യ ജീവിതത്തിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ സംസാരം നിയന്ത്രിക്കണം. ജലവുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർ സുരക്ഷാ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുക.
ഉദ്യോഗത്തിൽ ചെറിയ സ്ഥാനചലനങ്ങളോ പുതിയ പദവികളോ ഉണ്ടാകാനും അതിലൂടെ മികച്ച അവസരങ്ങൾ ലഭിക്കാനും സാഹചര്യമുണ്ട്. സാമ്പത്തിക പ്രയാസങ്ങൾ കുറയുമെങ്കിലും പാഴ്ച്ചെലവുകൾ വരാതെ അമിത ചെലവ് ഒഴിവാക്കാൻ ശ്രദ്ധിക്കുക.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.