മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
കുടുംബത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകും. മുടങ്ങി കിടന്നിരുന്ന വഴിപാടുകളോ നേർച്ചകളോ നടത്താൻ തീരുമാനിക്കും. തൊഴിൽ വിജയവും ദീർഘനാളത്തെ രോഗങ്ങളിൽ നിന്ന് രോഗശാന്തിയും കൈവരും.
കുടുംബത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകും. മുടങ്ങി കിടന്നിരുന്ന വഴിപാടുകളോ നേർച്ചകളോ നടത്താൻ തീരുമാനിക്കും. തൊഴിൽ വിജയവും ദീർഘനാളത്തെ രോഗങ്ങളിൽ നിന്ന് രോഗശാന്തിയും കൈവരും.
ഔദ്യോഗിക ആവശ്യങ്ങൾക്കായി താൽക്കാലികമായി കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടായേക്കാം. സഞ്ചാര ശീലം കൂടുന്നതോ യാത്രകൾ ആവശ്യമായി വരുന്നതോ ആയ വിഭാഗത്തിലേക്ക് ജോലി മാറ്റം പ്രതീക്ഷിക്കാം. ഉദരസംബന്ധമായ അസ്വസ്ഥതകൾ വരാതെ ഭക്ഷണത്തിൽ ശ്രദ്ധിക്കുക..
പങ്കാളിയുമായുള്ള ആശയവിനിമയത്തിൽ തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക; ദാമ്പത്യ ബന്ധത്തിൽ ചെറിയ അകൽച്ചയ്ക്ക് സാധ്യത കാണുന്നു. മക്കളുടെ അസുഖങ്ങൾ മൂലം ആശുപത്രി സന്ദർശനങ്ങളോ ശാരീരിക ക്ലേശങ്ങളോ നേരിടേണ്ടി വന്നേക്കാം.
ദാമ്പത്യ ജീവിതത്തിൽ മികച്ച ഐക്യവും സന്തോഷവും നിലനിൽക്കും. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും. ഔദ്യോഗിക രംഗത്ത് ഉന്നത സ്ഥാനലബ്ധിക്ക് സാഹചര്യമുണ്ട്. വിശിഷ്ട ഭോജനത്തിനുള്ള അവസരവും വന്നുചേരും.
വ്യാപാര-ബിസിനസ്സ് മേഖലയിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. തൊഴിൽ തടസ്സങ്ങൾ, മാനഹാനി, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ആരോഗ്യപരമായ വെല്ലുവിളികൾ എന്നിവ അലട്ടിയേക്കാമെന്നതിനാൽ കാര്യങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യുക.
പുതിയ സ്ഥാനമാനങ്ങളും ഉത്തരവാദിത്തങ്ങളും ലഭിക്കാനും ആരോഗ്യനില ഗണ്യമായി മെച്ചപ്പെടാനും സാധ്യതയുണ്ട്. ആഹാരസമൃദ്ധി, അനുകൂലമായ ഭാഗ്യാനുഭവങ്ങൾ, വിശ്വസ്തരായ സുഹൃത്തുക്കളുടെ കൃത്യമായ സഹായം എന്നിവ ലഭിക്കുന്ന ദിവസമാണ്.
മാതാപിതാക്കൾക്കോ ആ സ്ഥാനത്തുള്ള മുതിർന്നവർക്കോ ആരോഗ്യപരമായ കഷ്ടതകൾ വരാൻ സാധ്യതയുള്ള സമയമാണ്. വരവിൽ കവിഞ്ഞ ചെലവുകൾ നേരിടേണ്ടി വരാം. ഹൃദ്രോഗം, നേത്രരോഗം എന്നിവയുള്ളവർ ആരോഗ്യകാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തണം.
അനാവശ്യ കൂട്ടുകെട്ടുകൾ മാനഹാനിക്കും ധനനഷ്ടത്തിനും കാരണമായേക്കാമെന്നതിനാൽ സുഹൃദ്ബന്ധങ്ങളിൽ ശ്രദ്ധിക്കുക. കോടതി വ്യവഹാരങ്ങളും നിയമപരമായ ഇടപാടുകളും സങ്കീർണ്ണമാവാതെ നോക്കണം. ഉദരരോഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കുക; കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിടാം..
കുടുംബ സമേതം മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ യോഗമുണ്ട്. പുതിയ കരാർ ജോലികളിലും ഔദ്യോഗിക രേഖകളിലും ഒപ്പുവെക്കാൻ അനുകൂല അവസരം ലഭിക്കും. പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ സ്വന്തമാക്കാൻ സാധിക്കും. ആരോഗ്യ വർദ്ധനവും ശരീരസുഖവും ഉണ്ടാകും.
അതീവമായി ദേഷ്യപ്പെടുന്ന സ്വഭാവം മൂലം വ്യക്തിബന്ധങ്ങൾ വഷളാകാൻ ഇടയുള്ളതിനാൽ സംയമനം പാലിക്കുക. അഭിഭാഷകർ, കൗൺസിലർമാർ അല്ലെങ്കിൽ സംസാരത്തിന് പ്രാധാന്യമുള്ള മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് ഇന്ന് അല്പം വെല്ലുവിളികൾ നിറഞ്ഞ ദിവസമായിരിക്കും.
തൊഴിൽ തടസ്സങ്ങൾ, അപമാനം, ധനപരമായ ക്ലേശങ്ങൾ, ആരോഗ്യപരമായ അസ്വസ്ഥതകൾ എന്നിവ വരാതെ ഓരോ നീക്കത്തിലും ജാഗ്രത പുലർത്തുക. ജീവിത പങ്കാളിയുമായോ മക്കളുമായോ നിസ്സാര കാര്യങ്ങൾക്ക് അഭിപ്രായ വ്യത്യാസങ്ങളോ കലഹങ്ങളോ ഉണ്ടാകാതെ നോക്കണം.
രാഷ്ട്രീയ, കലാ-സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ശ്രദ്ധേയമായ പുരോഗതിയും അഭൂതപൂർവ്വമായ വളർച്ചയും അനുഭവപ്പെടും. സർക്കാർ മേഖലകളിൽ ഉള്ളവർക്ക് ജോലിയിൽ സ്ഥാനക്കയറ്റത്തിന് (പ്രമോഷൻ) യോഗമുണ്ട്. ദമ്പതികൾ തമ്മിൽ പരസ്പര സ്നേഹം വർദ്ധിക്കും.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.