നക്ഷത്രഫലം: 2026 ജൂൺ 20, ശനിയാഴ്ച

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

പ്രവർത്തനങ്ങളിൽ ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ലഹരിവസ്തുക്കൾ പോലുള്ള മോശം ശീലങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ അതീവ ജാഗ്രത പുലർത്തണം. ആരോഗ്യപ്രശ്നങ്ങൾ അലട്ടാൻ സാധ്യതയുണ്ട്. കുടുംബ ജീവിതത്തിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യത കാണുന്നു.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

മാതാവിനോ മാതൃബന്ധുക്കൾക്കോ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ സംസാരിക്കുമ്പോൾ വാക്കുതർക്കങ്ങളിൽ ഏർപ്പെടുന്നത് പൂർണ്ണമായും ഒഴിവാക്കണം. ധനനഷ്ടം, അപമാനം എന്നിവയ്ക്ക് സാധ്യത കാണുന്നു..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ദിവസമാണിത്. സ്ഥാനക്കയറ്റമോ പുതിയ നല്ല അവസരങ്ങളോ പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതത്തിൽ ഐക്യവും സന്തോഷവും വർദ്ധിക്കും. ഭവനത്തിൽ മംഗളകരമായ കാര്യങ്ങൾ സംഭവിക്കാൻ അനുകൂല സാഹചര്യമുണ്ട്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ലഹരിപദാർത്ഥങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തുന്നത് നന്നായിരിക്കും. ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകൾ അലട്ടാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സ്വസ്ഥതക്കുറവ് അനുഭവപ്പെടാനും ചില ബന്ധങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാനും ഇടയുണ്ട്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ശത്രുക്കളുടെ നീക്കങ്ങളെ പരാജയപ്പെടുത്തി വിജയം നേടാൻ സാധിക്കും. സമൂഹത്തിൽ കീർത്തി, ധനലാഭം, പുതിയ വാഹനങ്ങൾ വാങ്ങാനുള്ള യോഗം എന്നിവ കാണുന്നു. കഠിനാധ്വാനത്തിന് അർഹമായ അംഗീകാരവും ഫലവും ലഭിക്കുന്ന ദിവസമാണിത്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

പണമിടപാടുകളിൽ ചതിയിൽ അകപ്പെടാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ വേണം. അപരിചിതരായ ആളുകളുമായി വലിയ ഇടപാടുകൾ നടത്താതെ അകലം പാലിക്കുന്നത് നന്നായിരിക്കും. അലച്ചിലും ആരോഗ്യപരമായ ബുദ്ധിമുട്ടുകളും നേരിടാം. ഭൂമി സംബന്ധമായ കാര്യങ്ങളിൽ തടസ്സങ്ങൾക്കോ നഷ്ടങ്ങൾക്കോ സാധ്യതയുണ്ട്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

കുടുംബത്തിൽ സന്തോഷവും അഭിവൃദ്ധിയും നിറഞ്ഞ അന്തരീക്ഷം നിലനിർത്താൻ സാധിക്കും. സാമ്പത്തിക നേട്ടം, കുടുംബാംഗങ്ങളുടെയും പങ്കാളിയുടെയും ആരോഗ്യം, ദാമ്പത്യത്തിൽ ഐക്യം, സമൂഹത്തിൽ കീർത്തി എന്നിവ കൈവരും. അനുയോജ്യമായ വിവാഹാലോചനകൾ ഒത്തുവരാൻ നല്ല സമയമാണ്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

പുതിയ വാഹനം വാങ്ങാനോ നിലവിലുള്ള വാഹനം പരീഷകരിക്കാനോ ആഗ്രഹിക്കുന്നവർക്ക് ഇത് അനുകൂലമായ സമയമാണ്. റിയൽ എസ്റ്റേറ്റ് മേഖലയിലും ഭൂമി ഇടപാടുകളിലും നിക്ഷേപമുള്ളവർക്ക് നല്ല സാമ്പത്തിക ലാഭം ലഭിക്കാൻ സാധ്യതയുണ്ട്..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും, അതിനനുസരിച്ച് അനാവശ്യ ചെലവുകളും വർദ്ധിക്കാൻ സാധ്യതയുണ്ട്. വരുമാനവും ചെലവും കൃത്യമായി കണക്കാക്കി കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. ശത്രുക്കൾ പലതരത്തിൽ തടസ്സങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

കാര്യങ്ങളിൽ അമിതമായ ആശങ്കകളോ ഭയമോ തോന്നാൻ സാധ്യതയുണ്ട്. മനഃശക്തി കുറയുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യാം. സാമ്പത്തിക ക്ലേശങ്ങൾ വരാതിരിക്കാൻ ആസൂത്രണം ആവശ്യമാണ്. പ്രതിസന്ധികളെ ക്ഷമയോടെ നേരിടുക.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ബിസിനസ്സ് രംഗത്തുള്ളവർക്ക് പുതിയ അവസരങ്ങൾ ലഭിക്കുകയും അതിൽ ശോഭിക്കാൻ കഴിയുകയും ചെയ്യും. വിവാഹ കാര്യങ്ങളിൽ ശുഭകരമായ തീരുമാനങ്ങൾ ഉണ്ടാകാനും ജീവിതത്തിന് അനുയോജ്യമായ പങ്കാളിയെ കണ്ടെത്താനും സാധിക്കുന്നതാണ്.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ബിസിനസ്സുകാർക്ക് മുൻകാല നിക്ഷേപങ്ങളിൽ നിന്ന് പ്രതീക്ഷിച്ചതിലും നല്ല ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. കല, സാഹിത്യം, രാഷ്ട്രീയം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അതിലൂടെ അംഗീകാരവും അഭിനന്ദനവും നേടാനും അവസരം ലഭിക്കും.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.