മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ദിവസത്തിന്റെ ആദ്യ പകുതിയിൽ ഔദ്യോഗിക രംഗത്ത് പുരോഗതിയും ദാമ്പത്യജീവിതത്തിൽ ഐക്യവും പ്രതീക്ഷിക്കാം. ഉച്ചയ്ക്ക് ശേഷം അപ്രതീക്ഷിത തടസ്സങ്ങൾ നേരിടാൻ ഇടയുള്ളതിനാൽ മനസ്സമാധാനം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ദിവസത്തിന്റെ തുടക്കത്തിൽ ശാരീരികമായ ചില അസ്വസ്ഥതകളോ ഊർജ്ജക്കുറവോ അനുഭവപ്പെട്ടേക്കാം. എന്നാൽ ഉച്ചകഴിയുന്നതോടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും സാമ്പത്തികമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുകയും ചെയ്യും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
രാവിലെ മുതൽ ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമൂഹത്തിൽ പ്രശസ്തിയും കൈവരും. സാമ്പത്തിക ഇടപാടുകളിൽ ലാഭം പ്രതീക്ഷിക്കാം. ഉച്ചയ്ക്ക് ശേഷം നേത്രസംബന്ധമായ അസ്വസ്ഥതകൾക്കോ കാഴ്ചയുമായി ബന്ധപ്പെട്ട ചെറിയ ബുദ്ധിമുട്ടുകൾക്കോ സാധ്യതയുണ്ട്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ദിവസത്തിന്റെ ആദ്യ പകുതിയിൽ ശത്രുക്കളിൽ നിന്നുള്ള വെല്ലുവിളികളോ നിയമപരമായ തടസ്സങ്ങളോ നേരിടാൻ സാധ്യതയുണ്ട്. എന്നാൽ ഉച്ചയ്ക്ക് ശേഷം സാഹചര്യങ്ങൾ പൂർണ്ണമായും അനുകൂലമായി മാറും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
സന്തോഷവും സംതൃപ്തിയും നൽകുന്ന പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും ജീവിതത്തിലേക്ക് വരും. കുടുംബാംഗങ്ങളുമായി അടുപ്പം വർദ്ധിക്കുന്നതിനാൽ സമാധാനവും സന്തോഷവും നിറയും. ജോലിസ്ഥലത്ത് മേലധികാരികളുടെ പിന്തുണ ലഭിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
കരിയറിന് ഗുണം ചെയ്യുന്ന വിദേശയാത്ര നടത്താൻ അവസരം ലഭിക്കും. വരുമാനവും ചെലവും തുല്യമായി മുന്നോട്ട് പോകും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
വിശുദ്ധ തീർത്ഥാടന കേന്ദ്രങ്ങളിൽ സന്ദർശനം നടത്താൻ അവസരം ലഭിക്കും. ചില വെല്ലുവിളികൾ ഉയർന്നുവരുമെങ്കിലും ധൈര്യത്തോടെയും ദൃഢനിശ്ചയത്തോടെയും അവയെ നേരിടാൻ സാധിക്കും. പുതിയ കരാറുകളും ജോലികളും ഏറ്റെടുക്കാൻ സാധ്യത കാണുന്നു.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ചില നല്ല കാര്യങ്ങൾ സംഭവിക്കുമ്പോൾ തന്നെ, ചില വെല്ലുവിളികളും നേരിടേണ്ടി വരും. കരിയറിന് ഗുണം ചെയ്യുന്ന വിദേശയാത്ര നടത്താൻ അവസരം ലഭിക്കും. വരുമാനവും ചെലവും തുല്യമായിരിക്കും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
തൊഴിൽ മേഖലയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വളരെക്കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നല്ല അടുപ്പം ഉണ്ടാകും. മാനസിക പിരിമുറുക്കം കുറയും. സന്തോഷവും സംതൃപ്തിയും അനുഭവപ്പെടും. ഉല്ലാസയാത്രകളിൽ പങ്കെടുക്കാനും പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനും സാധ്യതയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
വ്യക്തിബന്ധങ്ങളിൽ വിവേകത്തോടെ പെരുമാറാൻ ശ്രദ്ധിക്കുക; അശ്രദ്ധ മൂലം ധനനഷ്ടവും അപവാദവും ഉണ്ടാകാൻ സാധ്യതയുണ്ട്. ഉദരരോഗങ്ങൾക്ക് സാധ്യത കാണുന്നു. സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് പ്രമോഷൻ ലഭിക്കാൻ അനുകൂല സാഹചര്യമുണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ബിസിനസ്സുകാർക്ക് വളരെക്കാലമായി ഉണ്ടായിരുന്ന പ്രവർത്തന മാന്ദ്യം കുറയുകയും ബിസിനസ്സ് വിപുലീകരിക്കാൻ സാധിക്കുകയും ചെയ്യും. ചതിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ എല്ലാ വ്യവസ്ഥകളും വായിച്ച ശേഷം മാത്രം കരാറുകളിൽ ഒപ്പ് വയ്ക്കുക.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്.
https://forms.gle/yLwu67RCjgafvNiZ8
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.