മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
വാരാരംഭത്തിൽ മറ്റുള്ളവരെ സഹായിക്കാൻ സന്മനസ്സ് കാണിക്കുമെങ്കിലും, അത് നിങ്ങൾക്ക് ചില ദോഷാനുഭവങ്ങൾ ഉണ്ടാക്കിയേക്കാം. സാമ്പത്തിക ഇടപാടുകളിൽ കടുത്ത ജാഗ്രത പുലർത്തുക; ഈ വാരം ആർക്കും പണം കടമായി നൽകരുത്. ഉദര സംബന്ധമായ അസ്വസ്ഥതകൾക്ക് സാധ്യതയുള്ളതിനാൽ ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തുക. വാരമധ്യത്തോടെ സ്ഥിതിഗതികൾ അതീവ അനുകൂലമാകും. ദാമ്പത്യത്തിൽ മികച്ച ഐക്യവും ധനലാഭവും ബിസിനസ്സിൽ വലിയ പുരോഗതിയും ഉണ്ടാകും. മേലധികാരിയുടെ പ്രീതി ലഭിക്കുന്നത് കരിയറിൽ വലിയ മുന്നേറ്റത്തിന് വഴിതുറക്കും. എങ്കിലും വാരന്ത്യത്തിൽ ചെറിയ തോതിൽ മനസ്സമാധാനക്കുറവും തൊഴിൽപരമായ ക്ലേശങ്ങളും അനുഭവപ്പെട്ടേക്കാം.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ അല്പം ബുദ്ധിമുട്ടുകളോ അരിഷ്ടതകളോ നേരിടേണ്ടി വന്നേക്കാവുന്ന വാരമാണിത്. കുടുംബാംഗങ്ങളുമായും അയൽക്കാരുമായും നിസ്സാര കാര്യങ്ങൾക്ക് കലഹിക്കാൻ സാധ്യതയുള്ളതിനാൽ പരമാവധി സംയമനം പാലിക്കുക. ശാരീരികമായും മാനസികമായും ചില കടുത്ത വെല്ലുവിളികൾ നേരിടേണ്ടി വരാം. സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ ജാഗ്രത പുലർത്തിയില്ലെങ്കിൽ ധനനഷ്ടത്തിനും ചതിക്കപ്പെടാനും സാധ്യത കാണുന്നു. ശരീരത്തിലെ നീർദോഷം പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. എന്നാൽ വാരാന്ത്യത്തോടെ പ്രതിസന്ധികൾ മാറുകയും തൊഴിൽ ലാഭം, ധനനേട്ടം, സമൂഹത്തിൽ കീർത്തി എന്നിവ നിങ്ങളെ തേടിയെത്തുകയും ചെയ്യും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
വാരത്തിന്റെ തുടക്കത്തിൽ പ്രണയകാര്യങ്ങളിൽ അതീവ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും. വീട്ടിൽ വിവാഹാദി മംഗള കർമ്മങ്ങൾ നടക്കാൻ സാധ്യതയുള്ള ശുഭസമയമാണിത്. കലാമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വലിയ പേരും പ്രശസ്തിയും കൈവരും. എന്നാൽ വാരമധ്യത്തോടെ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം. ബാങ്ക് ലോണോ മറ്റ് കടബാധ്യതകളോ ഉള്ളവർക്ക് സർക്കാർ തലത്തിൽ നിന്നുള്ള കർശന നടപടികളോ ജപ്തി ഭീഷണിയോ നേരിടേണ്ടി വന്നേക്കാം. വാരന്ത്യത്തോടെ ഈ ബുദ്ധിമുട്ടുകൾക്ക് അയവ് വരികയും ശത്രുനാശം, ദാമ്പത്യ ഐക്യം, ധനലാഭം എന്നിവ ഉണ്ടാകുകയും ചെയ്യും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
വാരാരംഭത്തിൽ അനാവശ്യമായ ബന്ധങ്ങളോ കൂട്ടുകെട്ടുകളോ മൂലം ചില അസ്വസ്ഥതകളും പ്രശ്നങ്ങളും വന്നുചേരാൻ സാധ്യതയുണ്ട്. എന്നാൽ വാരമധ്യത്തോടെ ബിസിനസ്സ് രംഗത്ത് വലിയ ഉണർവുണ്ടാകും; നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങളെല്ലാം വലിയ ലാഭത്തിൽ കലാശിക്കും. കുടുംബസൗഖ്യം, ധനനേട്ടം, തൊഴിൽ വിജയം, ബന്ധുക്കളിൽ നിന്നുള്ള ഗുണാനുഭവങ്ങൾ, കീർത്തി, ശത്രുഹാനി എന്നിവ ഈ സമയത്ത് പ്രതീക്ഷിക്കാം. വാരാന്ത്യത്തിൽ ആരോഗ്യ കാര്യങ്ങളിൽ അല്പം ശ്രദ്ധ കുറഞ്ഞാൽ ചില രോഗങ്ങൾ അലട്ടിയേക്കാം. സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ അനാവശ്യ വാക്കുതർക്കങ്ങളിൽ ഏർപ്പെടുന്നത് കലഹത്തിന് ഇടനൽകിയേക്കാം എന്നതിനാൽ സംസാരത്തിൽ മിതത്വം പാലിക്കുക.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ദീർഘകാലമായി നിലനിന്നിരുന്ന സ്വത്ത് സംബന്ധമായ തർക്കങ്ങൾ ഈ വാരം രമ്യമായി പരിഹരിക്കപ്പെടും. വാരമധ്യത്തോടെ ഉദ്യോഗമാറ്റം അല്ലെങ്കിൽ ജോലിയിൽ മാറ്റം ആഗ്രഹിക്കുന്നവർക്ക് അർഹമായ ഉത്തമ ജോലി ലഭിക്കും. ബിസിനസ്സ് ചെയ്യുന്നവർക്ക് അപ്രതീക്ഷിതമായ ധനലാഭം പ്രതീക്ഷിക്കാവുന്നതാണ്. ദാമ്പത്യ ഐക്യം, ശത്രുക്കളുടെ മേൽ വിജയം, രോഗശാന്തി, മനഃസന്തോഷം എന്നിവയാൽ ഈ വാരം അനുഗൃഹീതമായിരിക്കും. എന്നാൽ വാരത്തിന്റെ അവസാനത്തോടെ വാത സംബന്ധമായോ ഉദര സംബന്ധമായോ ഉള്ള അസുഖമുള്ളവർ ആരോഗ്യത്തിൽ അതീവ ശ്രദ്ധ പുലർത്തുകയും യഥാസമയം വിദഗ്ദ്ധ ചികിത്സ തേടുകയും ചെയ്യേണ്ടതാണ്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
വാരത്തിന്റെ തുടക്കത്തിൽ കുടുംബാംഗങ്ങളുമായോ ബന്ധുക്കളുമായോ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. യാത്രകൾ അമിതമായി വർദ്ധിക്കുകയും യാത്രാക്ലേശം അനുഭവപ്പെടുകയും ചെയ്യും. അന്യദേശ വാസത്തിനും അന്യദേശത്തെ തൊഴിലിനും സാധ്യതയുണ്ടെങ്കിലും തുടക്കത്തിൽ ഒന്നിലും വലിയ ഉയർച്ച പ്രകടമാകണമെന്നില്ല. വാഹനങ്ങൾ ഉപയോഗിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. എന്നാൽ വാരാന്ത്യത്തോടെ കഷ്ടതകൾ മാറി തൊഴിൽ ലാഭം, സാമ്പത്തിക ഉന്നതി, രോഗശാന്തി, ശത്രുഹാനി എന്നിവ കൈവരും. ദാമ്പത്യ ഐക്യവും കീർത്തിയും വർദ്ധിക്കുന്നതോടൊപ്പം കുടുംബത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും വന്നുചേരും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നവർക്ക് തൊഴിൽ രംഗത്തുണ്ടായിരുന്ന തടസ്സങ്ങൾ മാറി സ്ഥിരവരുമാനം ലഭിക്കാൻ ഈ വാരം സാഹചര്യമൊരുങ്ങും. വളരെക്കാലമായി കാണാതിരുന്ന പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനും സമയം ചെലവഴിക്കാനും സാധിക്കും. കോടതി വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കാം. ഈശ്വരവിശ്വാസം വർദ്ധിക്കുകയും ശരീര ചൈതന്യവും ആരോഗ്യവും മെച്ചപ്പെടുകയും ചെയ്യും. എങ്കിലും വാരത്തിന്റെ അവസാനത്തോടെ കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഉദരരോഗം, മൈഗ്രേൻ, കണ്ണ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർ കൃത്യസമയത്ത് വിദഗ്ദ്ധ ചികിത്സ തേടാൻ ശ്രദ്ധിക്കുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
വാരത്തിന്റെ തുടക്കത്തിൽ ഔദ്യോഗിക രംഗത്ത് മേലധികാരിയിൽ നിന്നും വലിയ പ്രീതിയും പ്രശംസാപത്രവും ലഭിക്കാൻ യോഗമുണ്ട്. തൊഴിൽ വിജയവും അപ്രതീക്ഷിതമായ ധനാഗമനവും ഈ സമയം പ്രതീക്ഷിക്കാം. കുടുംബാംഗങ്ങൾ ഒരുമിച്ച് ഒത്തുകൂടുവാനും പുണ്യതീർത്ഥാടനങ്ങൾ നടത്തുവാനും അനുകൂലമായ സാഹചര്യമുണ്ടാകും. വാരമധ്യത്തിൽ ബന്ധുക്കളുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങൾക്കോ, താൽക്കാലികമായ അലസതയ്ക്കോ രോഗാദി ദുരിതങ്ങൾക്കോ സാധ്യത കാണുന്നു. എന്നാൽ വാരാന്ത്യത്തോടെ കരിയറിലും സമൂഹത്തിലും നല്ല പേര് കേൾക്കുവാനും സൽപ്രവൃത്തികൾ ചെയ്യുവാനും അവസരമുണ്ടാകും. ഭക്ഷണസുഖം, ഉന്നത സ്ഥാനപ്രാപ്തി, ധനലാഭം എന്നിവയും നിങ്ങളെ തേടിയെത്തും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
വാരത്തിന്റെ തുടക്കത്തിൽ രോഗാദി ദുരിതങ്ങൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ആരോഗ്യത്തിൽ കടുത്ത ജാഗ്രത വേണം. ജലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഭയമോ അപകടസാധ്യതയോ ഉള്ളതിനാൽ യാത്രാവേളകളിൽ ശ്രദ്ധിക്കുക; മനസ്സമാധാനക്കുറവ് അനുഭവപ്പെടാം. എന്നാൽ വാരമധ്യത്തോടെ വിദേശയാത്രയ്ക്കോ വിദേശവാസത്തിനോ ശ്രമിക്കുന്നവർക്ക് കാര്യങ്ങൾ അനുകൂലമായി മാറിമറിയും. പുതിയ ആഭരണങ്ങളോ അലങ്കാര വസ്തുക്കളോ വാങ്ങാൻ സാധിക്കും; സാമ്പത്തിക ലാഭവും രോഗശാന്തിയും പ്രതീക്ഷിക്കാം. വാരത്തിന്റെ അവസാനത്തോടെ അനാവശ്യ കൂട്ടുകെട്ടുകൾ മൂലം ബുദ്ധിമുട്ടുകൾ വരാം. വഴിവിട്ട ബന്ധങ്ങൾ മാനഹാനിക്കും ധനനഷ്ടത്തിനും കാരണമായേക്കാമെന്നതിനാൽ അതീവ ജാഗ്രത പുലർത്തുക.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ഈ വാരം മകരരാശിക്കാർക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളായിരിക്കും നൽകുക. ആരോഗ്യ കാര്യങ്ങളിൽ പൊതുവെ പുരോഗതി ഉണ്ടാകുമെങ്കിലും, ഭക്ഷണ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്; അല്ലാത്തപക്ഷം ഭക്ഷ്യവിഷബാധ ഏൽക്കാൻ സാധ്യത കാണുന്നു. വാരത്തിന്റെ മധ്യത്തോടെ വലിയൊരു ആശ്വാസം നിങ്ങളെ തേടിയെത്തും; നഷ്ടപ്പെട്ടു എന്ന് കരുതിയ ബിസിനസ്സോ വലിയൊരു തുക പണമോ അപ്രതീക്ഷിതമായി തിരികെ ലഭിക്കും. വിവാഹ കാര്യങ്ങളിൽ മികച്ച പുരോഗതി ഉണ്ടാകാനും ദീർഘകാലമായി നിലനിന്നിരുന്ന തടസ്സങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാനും ഈ വാരം സാധിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ഈ വാരത്തിൽ വരവിനേക്കാൾ ചെലവ് കൂടാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഉണ്ടാകാം. പ്രിയപ്പെട്ടവർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുകയോ പുതിയ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയോ ചെയ്യുന്നത് ഇതിന് കാരണമായേക്കാം. എന്നിരുന്നാലും, ഇതിനെ മറികടക്കാൻ തക്കവണ്ണം പുതിയ വരുമാന സ്രോതസ്സുകൾ കൈവരാനും സാധ്യതയുണ്ട്. പുതിയ ജോലി, ബിസിനസ്സ് അവസരങ്ങൾ, അല്ലെങ്കിൽ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ എന്നിവയിലൂടെ സാമ്പത്തിക നില ഭദ്രമാകും. മാനസികാരോഗ്യം, ശാരീരികക്ഷീണം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട ചില ചെറിയ വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. ഈ വെല്ലുവിളികളെ ധൈര്യത്തോടെയും ക്ഷമയോടെയും നേരിട്ടാൽ പ്രതിസന്ധികളെ വിജയകരമായി മറികടക്കാൻ സാധിക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ഈ വാരം ഗുണവും ദോഷവും ഇടകലർന്ന ഫലങ്ങളായിരിക്കും നൽകുക. തൊഴിൽ രംഗത്ത് അപ്രതീക്ഷിതമായ സ്ഥാനചലനങ്ങൾക്കോ മാറ്റങ്ങൾക്കോ സാധ്യതയുണ്ട്. ഇത് ചിലർക്ക് മികച്ച പുതിയ അവസരങ്ങൾ നൽകുമെങ്കിലും മറ്റു ചിലർക്ക് ജോലി നഷ്ടപ്പെടാനുള്ള സാഹചര്യവും ഉണ്ടാക്കിയേക്കാം. സാമ്പത്തികമായി നിലനിന്നിരുന്ന കടുത്ത പ്രയാസങ്ങൾ ഏറെക്കുറെ കുറയുമെങ്കിലും അമിത ചെലവുകൾ പൂർണ്ണമായി ഒഴിവാക്കാൻ ശ്രദ്ധിക്കുക. നേത്രരോഗം, ശിരോരോഗം തുടങ്ങിയവ അലട്ടാൻ സാധ്യതയുള്ളതിനാൽ വിദഗ്ദ്ധ ചികിത്സ തേടേണ്ടി വരും. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കുക. ദമ്പതികൾ തമ്മിൽ ചെറിയ പിണക്കങ്ങൾക്ക് സാധ്യതയുള്ളതിനാൽ ക്ഷമയോടെ കാര്യങ്ങൾ സംസാരിക്കാനും തെറ്റിദ്ധാരണകൾ ഒഴിവാക്കാനും ശ്രദ്ധിക്കുക.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്.
https://forms.gle/yLwu67RCjgafvNiZ8
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.