നക്ഷത്രഫലം: 2026 ജൂലൈ 31, വെള്ളിയാഴ്ച

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

കർമ്മരംഗത്ത് ഉന്നതരുടെ പ്രീതിയും സർക്കാർ ആനുകൂല്യങ്ങളും ലഭിക്കാൻ ഈശ്വരാധീനമുണ്ട്. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കാനും പ്രയത്നങ്ങൾക്ക് അർഹമായ അംഗീകാരം ലഭിക്കാനും യോഗമുള്ള സമയമാണ്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ആഗ്രഹസാഫല്യവും കർമ്മരംഗത്ത് മികച്ച വിജയവും കരസ്ഥമാക്കും. രാഷ്ട്രീയ രംഗത്തുള്ളവർക്ക് ഉന്നത പദവികൾ ലഭിക്കാൻ യോഗമുണ്ട്. ദാമ്പത്യ ജീവിതത്തിൽ സമ്പൂർണ്ണ ഐക്യവും സമാധാനവും അനുഭവപ്പെടും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

അന്യദേശവാസത്തിന് യോഗമുണ്ട്. യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ട് പ്രതീക്ഷകൾ കുറയ്ക്കുന്നത് മാനസിക ക്ലേശങ്ങൾ ഒഴിവാക്കും. ശാരീരികമായ ക്ഷീണവും ദുരിതങ്ങളും വരാനിടയുള്ളതിനാൽ ആരോഗ്യകാര്യങ്ങളിൽ അതിയായ ശ്രദ്ധ വേണം

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

കർമ്മങ്ങളിൽ തടസ്സങ്ങളും ധനനഷ്ടവും വരാൻ യോഗമുള്ളതിനാൽ അനാവശ്യ തീരുമാനങ്ങൾ ഒഴിവാക്കുക. ജലാശയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഭയം ഉണ്ടാകാനും ശാരീരിക ബുദ്ധിമുട്ടുകൾക്കും സാധ്യതയുണ്ട്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങളും ഉപഹാരങ്ങളും ലഭിക്കാൻ ഈശ്വരാധീനം അനുകൂലമാണ്. കർമ്മരംഗത്ത് ഉന്നത സ്ഥാനമാനങ്ങളും പ്രശസ്തിയും ലഭിക്കും. സന്താനങ്ങളുടെ കാര്യത്തിൽ അതിയായ സന്തോഷം അനുഭവപ്പെടും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ശത്രുദോഷങ്ങളെ മറികടന്ന് സാമ്പത്തിക ലാഭവും കർമ്മരംഗത്ത് വിജയവും സ്വന്തമാക്കും. ഗൃഹത്തിൽ പൂർണ്ണമായ കുടുംബസൗഖ്യവും വ്യക്തിബന്ധങ്ങളിൽ മികച്ച പുരോഗതിയും നിലനിൽക്കുന്ന ഉത്തമ സമയമാണ്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

കുടുംബത്തിൽ അസ്വസ്ഥതകൾ ഉണ്ടാകാതിരിക്കാൻ അന്യബന്ധങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. ശാരീരിക ക്ലേശങ്ങൾക്ക് യോഗമുള്ളതിനാൽ ആരോഗ്യത്തിൽ ശ്രദ്ധ വേണം. വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെ വിവേകത്തോടെ നേരിടുക.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

കർമ്മരംഗത്ത് സഹപ്രവർത്തകരുമായി വാഗ്വാദങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ദഹനവ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി ഭക്ഷണകാര്യങ്ങളിൽ കൃത്യമായ മിതത്വം പാലിക്കുന്നത് ഉദരരോഗങ്ങളെ അകറ്റി നിർത്തും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ഗൃഹത്തിൽ വിവാഹാദി മംഗളകർമ്മങ്ങൾ നടക്കാനും കുടുംബാംഗങ്ങളുമായി സന്തോഷം പങ്കിടാനും യോഗമുണ്ട്. മനസ്സിന് പൂർണ്ണമായ സംതൃപ്തിയും ഐശ്വര്യവും അനുഭവപ്പെടുന്ന ഉത്തമ ദിനമാണ്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

കാര്യതടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ വെല്ലുവിളികളെ തന്ത്രപരമായി നേരിടുക, അല്ലാത്തപക്ഷം ധനനഷ്ടത്തിനും അപമാനത്തിനും യോഗമുണ്ട്. ഭയം ഒഴിവാക്കാൻ ഈശ്വരപ്രാർത്ഥന ശീലമാക്കേണ്ട സമയമാണിത്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

കലാകാരന്മാർക്ക് വളരെ അനുകൂലമായ സമയമാണ്. പുതിയ വാഹനം സ്വന്തമാക്കാനും വിശിഷ്ടമായ ഭക്ഷണാനുഭവങ്ങൾക്കും യോഗമുണ്ട്. ദാമ്പത്യജീവിതത്തിൽ പൂർണ്ണമായ ഐക്യവും സ്നേഹവും വർദ്ധിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

കർമ്മരംഗത്ത് തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. അശ്രദ്ധ മൂലം ശാരീരിക ക്ലേശങ്ങൾ ഉണ്ടാകാൻ യോഗമുള്ളതിനാൽ ഭക്ഷണകാര്യങ്ങളിലും ആരോഗ്യകാര്യങ്ങളിലും അതിയായ കരുതൽ അനിവാര്യമാണ്.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.